ഈ പ്രായത്തിലും അതിരുകടക്കുന്ന പ്രണയരംഗം.. നായികമാര്‍ക്ക് മകളുടെ പ്രായമല്ലേ ഉള്ളൂ?; ചുംബന വിവാദത്തില്‍ കമല്‍ ഹാസന്‍, 'തഗ് ലൈഫ്' ട്രെയ്‌ലറിന് വിമര്‍ശനം

ഉലകനായകന്‍ കമല്‍ ഹാസനും ഹിറ്റ് മേക്കര്‍ മണിരത്‌നവും 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ വലിയ ഹൈപ്പോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്‍ വിഷ്വല്‍ ട്രീറ്റ് നല്‍കിയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. എന്നാല്‍ ചുംബന വിവാദത്തില്‍ പെട്ടിരിക്കുകയാണ് കമല്‍ ഹാസന്‍. ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്ന ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ട്രെയ്‌ലറില്‍ നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 70 വയസുകാരനായ കമല്‍ഹാസന്‍ 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്‌നമായി ഉന്നയിക്കുന്നത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ സിമ്പുവിന്റെ ജോഡിയല്ല തൃഷ എന്നതും ചര്‍ച്ചയാകുന്നുണ്ട്.

രണ്ട് നായികമാരാണോ കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്. കമല്‍ ഹാസന്റെ മകളായ ശ്രുതി ഹാസനേക്കാള്‍ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാര്‍ക്കും കൂടുതലുള്ളൂ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തന്റെ സിനിമകളിലെ ചുംബന രംഗങ്ങളാല്‍ മുമ്പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്.

Noo god please no
byu/NavyLemon64 intollywood

കമലിനെപ്പോലെയുള്ള മുതിര്‍ന്ന നടന്മാര്‍ ഇത്തരം സീനുകള്‍ ഒഴിവാക്കണമെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണങ്ങളും എത്തുന്നുണ്ട്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഈ രംഗങ്ങളില്‍ തെറ്റില്ല. പ്രായമുള്ള ഗുണ്ടാ നേതാവ് ഒരു യുവതിയുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് ആ രംഗങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂണ്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ