തൃഷയ്ക്ക് മൂന്നിരിട്ടി കൂടുതല്‍ പ്രതിഫലം, ഏറ്റവും അധികം സിമ്പുവിന്..; 'തഗ് ലൈഫ്' താരങ്ങളുടെ പ്രതിഫലക്കണക്ക്

വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’. ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ സിനിമയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളു. ഇതിനിടെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

180 കോടി രൂപ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. ചിത്രത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന്‍ സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പു സിനിമയ്ക്കായി കൈപ്പറ്റിയത് എന്നാണ് പിങ്ക്‌വില്ല അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്.

നാല് കോടി രൂപ ആയിരുന്നു ഗുഡ് ബാഡ് അഗ്ലിക്കായി തൃഷ വാങ്ങിയത്. ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. ഏറ്റവും കുറവ് പ്രതിഫലം നടി അഭിരാമിക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്.

സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു.

മാത്രമല്ല സംഭവത്തില്‍ കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതും. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായില്ല. അതിനാല്‍ തന്നെ കളക്ഷനില്‍ 40 കോടിയോളം രൂപയുടെ നഷ്ടം സിനിമയ്ക്ക് സംഭവിക്കും. കൂടാതെ, ആദ്യ ദിനം തന്നെ സിനിമയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിച്ചത്. ഏറെ കാത്തിരുന്ന സിനിമ നിരാശയാണ് സമ്മാനിച്ചത് എന്ന അഭിപ്രായങ്ങളാണ് എത്തിയത്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍