പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ ‘തഗ് ലൈഫി’ന്റെ പ്രദര്‍ശനം അവസാനിപ്പിച്ച് തിയേറ്ററുകള്‍. ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മിക്ക തിയേറ്ററുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരളത്തില്‍ തഗ് ലൈഫ് പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിതരണക്കാരായ റെഡ് ജയന്റ് മൂവീസില്‍ നിന്നും നിര്‍മ്മാതാക്കളായ കമല്‍ ഹാസന്‍, മണിരത്‌നം എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.

നെറ്റ്ഫ്‌ളിക്‌സുമായിട്ടാണ് സിനിമയുടെ ഒടിടി കരാര്‍. നെറ്റ്ഫ്‌ളിക്‌സുമായി സിനിമയ്ക്കായി ഒപ്പ് വച്ച 130 കോടി രൂപയുടെ ഒടിടി കരാര്‍ പുനരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട് എന്നും വിവരങ്ങളുണ്ട്. കരാര്‍ തുകയില്‍ 25 ശതമാനത്തോളം കുറവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഒാഫീസില്‍ നിന്നും 50 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടാനായത്. 37 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായിരുന്നില്ല.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്