ഈ പണി ഇവിടെ നടക്കില്ല, നടിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

നടി രേവതി സമ്പത്തിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. കോഴിക്കോട് വടകരയിലെ വാടക വീട്ടിലാണ് സംഭവം. തന്നെയും അമ്മയെയും സുഹൃത്ത് സന്തോഷിനെയും പ്രദേശവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് നടിയുടെ ആരോപണം. പരാതിയുമായി ചെന്നപ്പോള്‍ വടകര പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ 15നും സദാചാരവാദികളുടെ ആക്രമണമുണ്ടായതായാണ് രേവതി പറയുന്നത്. രണ്ടാമത്തെ തവണ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

‘ഒക്ടോബര്‍ 15ന് വൈകിട്ട് വീടിന് വെളിയില്‍ ഇരിക്കുന്ന സമയത്താണ് അയല്‍വാസിയായ അശ്വിന്‍ എന്നയാള്‍ വീട്ടിലെത്തുന്നത്. ഈ പണി ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാള്‍ ഫോണില്‍ വീഡിയോയും എടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ വടകര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചു.

അത് പ്രകാരം രണ്ട് കക്ഷികളോടും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം ഇയാള്‍ സുഹൃത്തിനൊപ്പം വീണ്ടും വീട്ടിലെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ഈ തവണ ഭീഷണി.

നിങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ല എന്നും ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി. അതിക്രമിച്ച് കയറിയവരെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സമീപനം. നിലവില്‍ വീട്ടില്‍ താമസിക്കുന്നതിന് ഭീഷണിയുണ്ട്’. രേവതി പറഞ്ഞു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി