'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമർശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകൻ വിജയ് മാധവും സീരിയൽ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലിൽ സജീവമാകുന്നത്. മകൻ ആത്മജയ്‌ക്കൊപ്പം സന്തുഷ്‌ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങൾ. ഇപ്പോൾ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ.

റിയാലിറ്റി ഷോകളും സംഗീതവുമാണ് വിജയ് മാധവിനെ പ്രശസ്‌തനാക്കിയത്. സീരിയലുകൾ വഴിയാണ് ദേവിക നമ്പ്യാർ മലയാളികൾക്ക് സുപരിചിതയായത്. തങ്ങളുടെ വിശേഷങ്ങളും പാട്ടിൻ്റെ കവർ സോങുകളും മകൻ ആത്മജയുടെ വിശേഷങ്ങളുമെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. മകൻ ആത്മജയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് ദേവികയും വിജയ്‌യും.

ഗർഭിണിയായശേഷം ദേവികയും വിജയിയും സ്ഥിരം യാത്രകളാണ്. ഇപ്പോഴിതാ വിജയ് മാധവ് പങ്കിട്ട പുതിയ റീൽ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആദ്യമായാണ് ഇത്തരമൊരു വീഡിയോ റീലാക്കി വിജയ് മാധവ് പങ്കുവെക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് വീഡിയോയ്ക്ക് ഉയരുന്നത്.

കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി എന്നാണ് ദേവിയുടെ സെക്കൻ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കിട്ട് വിജയ് തലക്കെട്ടായി കുറിച്ചത്. വീഡിയോയിൽ യാത്രയ്ക്കിടെ ക്ഷീണിച്ച് അവശയായ ദേവിക ഛർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മയുടെ അവസ്ഥ കണ്ട് ഒന്നര വയസുകാരൻ ആത്മജ കരയുന്നതും റീലിൽ കാണാം. കൂടാതെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടപ്പോൾ ഒരു സാഡ് ബിജിഎമ്മും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ചേർത്തിയിരുന്നു.

പാക്കിങ്ങൊക്കെ കഴിഞ്ഞ് രാത്രി നേരെ വൈകി കിടക്കുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്‌തതിന്റെ ഭാഗമായാണ് ഈ ഛർദ്ദിയെന്നും ദേവിക വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വന്ന കമന്റുകൾ നിരവധിയാണ്. എന്തോ അത്യാഹിതം സംഭവിച്ചതുപോലെയുള്ള ഒരു മ്യൂസിക്ക് ആണെന്നാണ് ചിലർ കുറിച്ചത്.

ഇതൊക്കെ കുറച്ച് ഓവറാണ്. സന്തോഷത്തോടെ സേഫ് ആയിട്ട് ഇരിക്കൂ, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്ന് മറ്റൊരാൾ കുറിച്ചു. എന്താണ് വിജയ് കാണിക്കുന്നത്. ഒരു ഗർഭിണി ഛർദ്ദിക്കുന്നത് റീൽസാക്കി ഇടാൻ മാത്രമുണ്ടന്ന് എനിക്ക് തോന്നിയില്ല. താങ്കൾ കുറച്ചു ബുദ്ധിയുള്ള യുട്യൂബറാണെന്ന് കരുതി, ഛർദിലും ഒരു അനുഗ്രഹം… അതും വീഡിയോയാക്കാൻ പറ്റിയല്ലേ… നമിച്ചു. അമ്മക്ക് പ്രസവവേദന.. മോൾക്ക് വീണവായനയെന്ന് കേട്ടിട്ടേ ഉള്ളൂ… ദാ ഇപ്പൊ കണ്ടു എന്നിങ്ങനെ ഉള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം വിജയ് മാധവിനേയും ദേവിക നമ്പ്യാരെയും അനുകൂലിച്ചും നിരവധി പേർ വരുന്നുണ്ട്. അവരുടെ ഹെൽത്ത് നോക്കാൻ അവക്ക് അറിയാം, ബാക്കി ഉള്ളവർക്ക് എന്ത കുഴപ്പം എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്