'അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ'; അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്ത കുമാരി. നിരവധി സിനിമകളിലൂടെ പ്രേഷകരുടെ സ്നേഹം നേടിയെടുത്ത താരം. എഴുന്നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ അഭിനയിച്ച മമ്മൂട്ടി ചിത്രമായ ‘ആവനാഴി’യിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ആവനാഴി ചെയ്യുന്ന സമയത്ത് തനിക്ക് ഒരുപാട് ചീത്ത കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് ശാന്ത കുമാരി പറയുന്നു. നടി ഗീത ആദ്യമായി ലൊക്കേഷനിൽ വന്ന ദിവസമായിരുന്നു അന്ന്. അന്ന് ഞാൻ കാലിൽ നിറച്ച് പഴുപ്പൊക്കെ വച്ച്കെട്ടി, ചങ്ങലക്കിട്ടിരിക്കുന്ന സീനാണ് ചെയ്യുന്നത്. ഗീത വന്നതും ‘അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് ഗീത പറഞ്ഞു.

അവർക്ക് എന്നെ അറിയില്ല, എനിക്ക് അവരെയും അറിയില്ല. എന്നാൽ ഗീത പറഞ്ഞതുകേട്ട് മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി. ‘എന്താ പറയുന്നത്, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങൾ പോയി പുറത്തുനിൽക്കെന്ന് മമ്മൂട്ടി അവരോട് പറഞ്ഞു. ഗീതയ്ക്ക് അഭിനയിക്കുകയാണെന്ന് മനസിലായില്ലായിരുന്നു. കാലൊക്കെ പഴുത്തിരിക്കുകയല്ലേ, മേക്കപ്പാണെന്ന് മനസിലായില്ല. ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നിയെന്നും ശാന്ത കുമാരി കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ