പലരും പറഞ്ഞു കേട്ടത് പോലെ ഇതില്‍ ഒരു ദുരൂഹതയും ഇല്ല; മഹാവീര്യരെ പ്രശംസിച്ച് സംവിധായകന്‍

നിവിന്‍ പോളി, ആസിഫ് അലി കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ടൈം ട്രാവല്‍-ഫാന്റസി ചിത്രം ‘മഹാവീര്യര്‍’ കയ്യടി അര്‍ഹിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. മാജിക്കല്‍ റിയലിസം എന്ന ‘പ്രകൃതി പടം’ മാത്രമാണ് സിനിമ എന്നതിനെ പൊളിച്ചെഴുതുന്നതാണ് ‘മഹാവീര്യര്‍’ എന്നും രഞ്ജന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറിച്ചു.

രഞ്ജന്‍ പ്രമോദിന്റെ കുറിപ്പ്’

മഹാവീര്യര്‍’ മലയാള സിനിമക്ക് ഒരു പുതിയ ചലച്ചിത്ര ഭാവുകത്വം തുറന്നിടുകയാണ്. ലോക സിനിമയില്‍ ഈ ജനുസ്സിലുള്ള സിനിമകള്‍ കാണാമെങ്കിലും അപൂര്‍വമായി മാത്രമേയുള്ളൂ. മലയാള സിനിമ, ഇന്ത്യ ഒട്ടുക്കുമുള്ള സിനിമ ആസ്വാദകരെ അത്ഭുതപ്പെടുത്തിയത് ‘പ്രകൃതി പടം’ എന്ന് നാം ഇപ്പോള്‍ ഓമനപ്പേരിട്ട, നമ്മുടെ എക്കാലത്തെയും കരുത്തായ റിയലിസം കൊണ്ടാണ്. കാലങ്ങളായുള്ള നമ്മുടെ ആസ്വാദന ശീലവും അനുശീലനവും പരിശീലനവും എല്ലാം ഈ ഒരൊറ്റ സാങ്കേതത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.

റിയലിസം മാത്രമാണ് നല്ല സിനിമ എന്നു നമ്മുടെ പൊതുബോധത്തോട് നാം പലവിധത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ചു കൊണ്ടും ഇരിക്കുന്നു. ഏറ്റവും നല്ല റിയലിസം ആണ് എല്ലാ അവാര്‍ഡു കമ്മറ്റിക്കാരും ഉറ്റു നോക്കുന്നത്. അഭിനയത്തിനായാലും ക്യാമറക്കായാലും എഴുത്തിലായാലും സംവിധാനത്തിലായാലും ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിലായാലും എവിടെയും കലാമൂല്യം എന്നാല്‍ നാം അര്‍ത്ഥമാക്കുന്നത് റിയലിസം ആണ്. സിനിമയില്‍ എന്ത് മാത്രം റിയലിസം സാധ്യമായിരിക്കുന്നു എന്നാണ് അംഗീകാരങ്ങള്‍ നല്‍കാന്‍ നാം പരിശോധിക്കുന്നത്.

ജീവിതഗന്ധിയായ ചിത്രം എന്നതാണ് നമ്മുടെ എക്കാലത്തെയും മികച്ച പരസ്യവാചകം. നിവിന്‍ നന്നായി അഭിനയിച്ചു എന്ന് പറയാന്‍ ഉദ്ദേശിക്കുമ്പോള്‍, നിവിന്‍ കഥാപാത്രമായ സ്വാമിയായി ജീവിക്കുകയാണ് എന്നാണു നാം പറയുന്നത്. അങ്ങനെ കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെ ആണ് എബ്രിഡ് തന്റെ മാഹാവീര്യം കൊണ്ട് അലോസരപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി അവനെ നോക്കി, ‘എടാ മണ്ടാ നീ ഉറങ്ങുകയായിരുന്നോ.. ‘ എന്ന് കുശലം ചോദിച്ചു കളിയാക്കി ചിരിക്കുകയാണ് ‘മഹാവീര്യര്‍’. ഒരു നല്ല സല്യൂട്ട് അടിക്കാവുന്ന നര്‍മ ബോധം.

ഇത് ഫാന്റസി, ടൈം ട്രാവല്‍, ടൈം ലൂപ്പ് ഒന്നും അല്ല. പലരും പറഞ്ഞു കേട്ടത് പോലെ ഇതില്‍ ദുരൂഹതയും ഇല്ല. ലളിതമായ ഒരു ശുദ്ധ ഹാസ്യ ചിത്രം ആണ്, ഒരു തികഞ്ഞ രാഷ്ട്രീയ ചിത്രവും. തുളസി കതിരിന്റെ നൈര്‍മല്യമുള്ള ഒരു കന്യകയെ എങ്ങനെ കരയിക്കാം എന്നാണു ഇതിലെ കോടതിയും രാജാവും കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാലേ കലാന്തരങ്ങളിലൂടെ രാജാക്കന്മാര്‍ അനുഭവിക്കുന്ന ആ ഇക്കിള്‍ മാറുകയുള്ളത്രേ.

18-ാം നൂറ്റാണ്ട് മുതല്‍ 2030 വരെ ആണ് ഈ കഥ നടക്കുന്ന കാലം, അനന്തമായി ഈ കാലം പിന്നെയും മുന്നോട്ട് പോകുന്നു എന്നു പറയുന്ന ഒരു മാജിക്കല്‍ ദൃശ്യത്തോടെ സിനിമ തീരുന്നു. എല്ലാം കലക്കി, എല്ലാരും പൊളിച്ചു, അടിപൊളി വര്‍ക്ക്. പ്രത്യേകിച്ച് നിവിനും എബ്രിഡും ഡെസേര്‍വേസ് എ ബിഗ് അപ്പ്‌ളോസ്.. എ മസ്റ്റ് വാച്ച്. ഈ സിനിമയുടെ ജോണര്‍ മനസ്സിലാക്കി പോയാല്‍ എല്ലാം ലളിതമാവും. ഇതിന്റെ കലാ സങ്കേതം അബ്സേര്‍ഡ് ആണ്, അസംബന്ധ നാടകം. കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘തിയേറ്റര്‍ ഓഫ് അബ്സേര്‍ഡ്’ എന്ന് സെര്‍ച്ച് ചെയ്തു നോക്കാം. അതില്‍ ക്ലാസിക്കുകളും മാസ്റ്റേര്‍സും ഉണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്