ചികിത്സയ്ക്ക് പോലും പണമില്ല; നിര്‍മ്മാതാവിന് സഹായഹസ്തവുമായി രജനിയും

തമിഴ് സിനിമാ നിര്‍മ്മാതാവ് വി എ ദുരൈ ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് സഹയഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സിനിമാരംഗത്തെ അതികായന്മാര്‍. ഇപ്പോഴിതാ സൂര്യ അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പിന്നാലെ രജനീകാന്തും രംഗത്ത് വന്നിരിക്കുകയാണ്.

രജനികാന്ത് വി എ ദുരൈയെ ഫോണിലൂടെ ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ കാണാമെന്നും താരം ഉറപ്പ് നല്‍കിയിട്ടുണ്ട്. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു ദുരൈ.

എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി ഉടമയായ വിഎ ദുരൈ സിനിമകളില്‍ നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലമാണ് ദുരവസ്ഥയിലായത്. ദുരൈയുടെ ജീവിതസാഹചര്യം മോശമാവുകയും ഉപജീവനമാര്‍ഗത്തെ വളരെയധികം ബാധിക്കുകയും ചെയ്തു.

കിടപ്പാടം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോള്‍ സാലിഗ്രാമത്തിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ കാലിന് മാരകമായ ഒരു മുറിവുമുണ്ട്. ദുരൈയുടെ ഈ അവസ്ഥ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്