വിനായകന് ലൈനുണ്ട് സുരാജിന് സിക്സ്പാക്കും: ഹരീഷിന്റെ രചനയിൽ തെക്ക് വടക്ക് ഒരുങ്ങുന്നു

കൊച്ചി: റിലീസിന് ഒരുങ്ങുന്ന തെക്ക് വടക്ക് സിനിമയും നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുകയാണ് അണിയറപ്രവർത്തകർ. യുവ താരങ്ങളായ ഷമീർ ഖാൻ, മെൽവിൻ ജി ബാബു എന്നിവർ സുരാജ് വെഞ്ഞാറമ്മൂടിന്റെ ശങ്കുണ്ണിയെ കുറിച്ചും വിനായകന്റെ മാധവനെ കുറിച്ചും പറയുന്ന ടീസർ പുറത്തിറങ്ങി. പെട്ടി, ഫ്രണ്ട്- എന്നിങ്ങനെയാണ് ഇരുവരുടേയും പേര്. മെൽവിൻ വിനായകനെ കുറിച്ചും ഷമീർ സുരാജിനെ കുറിച്ചും വീരവാദം പറഞ്ഞ് തർക്കിക്കുന്നതായാണ് വീഡിയോ. അടുത്ത മാസം തിയറ്ററിൽ എത്തുന്ന സിനിമയുടെ ആമുഖ വീഡിയോയുടെ ഭാഗമാണ് ഇതും. പെട്ടി, ഫ്രണ്ട് എന്നീ കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററിലും ആഘോഷ മൂഡാണ് നൽകിയിരിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നത്. പുതിയ ടീസറിലും കസ കസ, എന്നുപയോഗിക്കുന്നുണ്ട്. എന്താണ് കസകസ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ ആദ്യ പോസ്റ്ററിലും വ്യക്തം.

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. മറ്റുതാരങ്ങൾ: കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ.

നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി. എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ