പുത്തന്‍ ദൃശ്യാനുഭവവുമായി 'തിയേറ്റര്‍ പ്ലേ' ഒ.ടി.ടി പ്ലാറ്റ്‌ഫോം

സിനിമാപ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന പദ്ധതിയായി മാറിയ ‘തിയേറ്റര്‍ പ്ലേ’ ഒ.ടി.ടി പ്ലാറ്റ്‌ഫോം പുത്തന്‍ കാഴ്ചാനുഭവം പകര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമാകുന്നു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു മാത്യു പോള്‍, സായി വെങ്കിടേശ്വരന്‍, സുധീര്‍ ഇബ്രാഹിം, റിയാസ് എം.ടി എന്നിവരാണ് തിയേറ്റര്‍ പ്ലേ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔദ്യോഗിക പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍വ്വഹിച്ചു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് തിയേറ്റര്‍ പ്ലേയിലൂടെ റിലീസിന് ഒരുങ്ങിയിരിക്കുന്നത്.

കൂടാതെ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, തുടങ്ങി നിരവധി ദൃശ്യാനുഭവങ്ങള്‍ തിയേറ്റര്‍ പ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും. തിയേറ്റര്‍ പ്ലേ ടീം ഒരുക്കിയ മലയാള ചിത്രം ‘കരുവ്’, ഫ്‌ളാറ്റ് നമ്പര്‍ 14, തമിഴ് ചിത്രം ‘പാമ്പാടും ചോലൈ’ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. ഈ ചിത്രങ്ങള്‍ ഒട്ടുമിക്കതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തിനും തയ്യാറാവുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കരുവ് ഈ മാസം റിലീസ് ചെയ്യും.

കലാമൂല്യവും ജനപ്രിയവുമായ സിനിമകളും ഡോക്യുമെന്ററികളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് തിയേറ്റര്‍ പ്ലേയുടെ ലക്ഷ്യമെന്ന് മാനേജിംഗ് പാര്‍ട്ട്ണറായ വിനു മാത്യു പോള്‍ പറഞ്ഞു. സാമ്പത്തിക ഇളവുകളോടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന കൂടുതല്‍ സംവിധാനങ്ങള്‍ താമസിയാതെ തിയേറ്റര്‍ പ്ലേയില്‍ ഒരുക്കുമെന്നും വിനു മാത്യു പോള്‍ അറിയിച്ചു. പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി