സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പശ്ചാത്തലത്തിൽ മിനി സിരീസുമായി മീര നായര്‍; 'എ സ്യൂട്ടബിള്‍ ബോയ്' ട്രെയ്‍ലര്‍

ബിബിസിക്കായി  മിനിസിരീസ് നിർമ്മിച്ച് പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍. വിക്രം സേഥിന്‍റെ പ്രശസ്‍ത നോവലായ “എ സ്യൂട്ടബിള്‍ ബോയ്”യാണ് മിനി സീരീസിന് ആധാരം അതേ പേരിലാണ് മീര നായര്‍  സിരീസ് ഒരുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയാണ് സ്യൂട്ടബിൾ ബോയിയുടെ പശ്ചാത്തലം. നാല് കുടുംബങ്ങളിലൂടെയാണ് അദ്ദേഹം കഥ പറഞ്ഞിട്ടുള്ളത്. മിസിസ് രൂപ മെഹ്‍റ എന്ന കഥാപാത്രം തന്‍റെ മകള്‍ ലതയ്ക്കായി “ഒരു പറ്റിയ പയ്യനെ” തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

ലതയുടെ വിവാഹമാണ് നോവലിലെ പ്രധാന ഭാഗം. മൂല്യബോധങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള ഉരസലും മതപരമായ മുന്‍വിധി തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ സീരിസിലുണ്ട്.

14 വര്‍ഷത്തിനു ശേഷമാണ് തബു ഒരു മീര നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006-ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒരുമിച്ചത്. അന്തരിച്ച നടൻ ഇർഫാൻ ഖാനും ഈ സീരിസിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍