പത്താനിലെ ലുക്ക്, ഷാരൂഖിന് വേണ്ടി പൊടിച്ചത് ലക്ഷങ്ങള്‍

ഷാരൂഖിന്റെ ‘പത്താന്‍’ സ്‌റ്റൈലിന് വേണ്ടി പൊടിച്ചത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഗാനത്തിലെ ബീച്ച് സീനുകളില്‍ ഷാറൂഖ് അണിഞ്ഞതെല്ലാം ആഢംബര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളായിരുന്നു. ‘

ബേശരം രംഗിലെ സീനുകളില്‍ ഏകദേശം പതിനായിരം രൂപ വിലമതിക്കുന്ന ഓള്‍ സെയിന്റിസിന്റെ ഫ്‌ലോറല്‍ ഷര്‍ട്ടാണ് ഷാരൂഖ് അണിഞ്ഞിരിക്കുന്നത്്. ഇതോടൊപ്പം ധരിച്ചിരിക്കുന്ന ഐവന്റെ ടൈറ്റാനിയം ഫ്രെയിമുള്ള സണ്‍ഗ്ലാസിന്റെ വില41000ആണ്. പാട്ടിലെ ഓള്‍ സെയിന്റ്‌സിന്റെ കറുത്ത ഷര്‍ട്ടിന് 11,900രൂപയാണ് വില. ഇതോടൊപ്പമുള്ള ഷിവോന്‍ചിയുടെ ബെല്‍റ്റിന് വില 32000രൂപയും. ഷിവോന്‍ചിയുടെ തന്നെ സ്‌നീക്കേഴ്‌സിന് 42000രൂപ വിലയുണ്ട്.

ഗ്രെഗ് ലോറന്റെ പച്ച കാര്‍ഗോ ട്രൗസറിന്റെ വില 1,31000രൂപയാണ്.സണ്‍ഗ്ലാസിന് ് ഏകദേശം 42000 രൂപയ്ക്കടുത്താണ് വില, ഇതൊടൊപ്പം ധരിച്ചിരിക്കുന്ന ഗോള്‍ഡന്‍ ഗ്യൂസിന്റെ ലതര്‍ സ്‌നീക്കേഴ്‌സിന് 51700രൂപയാകും.

ജൂമേ ജോ പത്താന്‍ എന്ന രണ്ടാം ഗാനത്തില്‍ ഷാരൂഖ് ധരിച്ചിരിക്കുന്ന ബാല്‍മെയ്ന്‍ കാക്കി ആര്‍മി സ്‌നീക്കേഴ്‌സിന്റെ വില മാത്രം 77000രൂപയാണ്. പത്താന്റെ പ്രചാരണ പരിപാടിയില്‍ ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോള്‍ ധരിച്ച ഡിയോറിന്റെ നേവി ബ്ലൂ ഹൂഡിക്ക് 2,00000 രൂപയും ഗോള്‍ഡന്‍ ഗ്യൂസിന്റെ വെള്ള സ്‌നീക്കേഴ്‌സിന് 51000രൂപയും ഡയാഗിന്റെ ജീന്‍സിന് 77,000 രൂപയുമായിരുന്നു വില.

2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി