'കേരള സ്റ്റോറി' പ്രൊപ്പഗാന്‍ഡയോ? ട്രെന്‍ഡ് നിലനിര്‍ത്തി നൂറ് കോടിയിലേക്ക് കുതിച്ച് സിനിമ, കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സോഫീസില്‍ ട്രെന്‍ഡ് നിലനിര്‍ത്തി ‘ദ കേരള സ്റ്റോറി’. ബുധനാഴ്ച മാത്രം ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത് 12 കോടി രൂപയാണ്. ഇതോടെ 68.86 കോടി രൂപയാണ് ചിത്രം ഇതുവരെ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. ചിത്രത്തിന് എതിരെ ഉയര്‍ന്ന വിവാദങ്ങളും വിമര്‍ശനങ്ങളും സിനിമയ്ക്ക് നേട്ടമാവുകയാണ് ചെയ്തത്.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 5ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ കളക്ഷന്‍ ലഭിക്കുകയായിരുന്നു. പ്രവര്‍ത്തി ദിനങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്.

ചിത്രം ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ 100 കോടി ക്ലബ്ബില്‍ കയറും. മെയ് 12ന് ചിത്രം വിദേശത്തും പ്രദര്‍ശിപ്പിച്ച് തുടങ്ങും. അതേസമയം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു.

യോഗിക്കും യുപി കാബിനറ്റിലെ മറ്റ് അംഗങ്ങള്‍ക്കുമായി ലോക് ഭവനില്‍ മേയ് 12-ന് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുമെന്നാണ് സൂചന. ചിത്രത്തിന് യുപിയില്‍ വിനോദ നികുതി ഇളവ് ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ നിര്‍മ്മാതാക്കള്‍ നന്ദി അറിയിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലും ബംഗാളിലും സിനിമ നിരോധിച്ചിരിക്കുകയാണ്. കേരളത്തില്‍ വിരലിലെണ്ണാവുന്ന ഷോകള്‍ മാത്രമേ നടക്കുന്നുള്ളു. 32,000 സ്ത്രീകളെ മതം മാറ്റി ഐസിലേക്ക് കൊണ്ടുപോയി എന്ന പ്രമേയം വരുന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്