'ദ കേരള സ്റ്റോറി' രാഷ്ട്രീയ അജണ്ടയോ? സിനിമ എങ്ങനെ? പ്രേക്ഷക പ്രതികരണം

‘ദ കേരള സ്റ്റോറി’ പാളിപ്പോയ സീരിയസ് സിനിമയെന്ന് പ്രേക്ഷകര്‍. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോശം തിരക്കഥയും മേക്കിംഗും എന്നാണ് പലരും ചിത്രത്തെ കുറിച്ച് പ്രതികരിക്കുന്നത്. എന്നാല്‍ നല്ല സിനിമയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

”സമയവും പണവും വെറുതെ കളയണമെങ്കില്‍ കേരള സ്റ്റോറി കാണാന്‍ പോകാം. ഇതിനേക്കാള്‍ നന്നായി യൂട്യൂബേഴ്‌സ് വീഡിയോ ഉണ്ടാക്കും. മോശം തിരക്കഥ, മോശം അഭിനയവും കഥ പറച്ചിലും. ഫുള്‍ വേസ്റ്റ്” എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

”കേരള സ്‌റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമായി കാണാന്‍ പറ്റില്ല, ‘കാലിഫെറ്റ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ നിന്നും പകര്‍ത്തിയത് പോലുണ്ട്” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ മറ്റൊരു പ്രതികരണം. മോശം സിനിമയെന്ന് പറയുമ്പോഴും നല്ല പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

”എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമായിരുന്നു. പ്രത്യേകിച്ചും കാസര്‍ഗോഡ് ഹോസ്റ്റലിലുള്ള റുമേറ്റുകള്‍. നല്ല ഡയലോഗുകള്‍.. മസ്റ്റ് വാച്ച്”, ”ഒരു ടിപ്പിക്കല്‍ ചിത്രമല്ല, സത്യം പറയുന്ന സിനിമ. വിദ്വേഷമില്ല, ചിലരുടെ മാനസികാവസ്ഥയാണ് തുറന്നു കാട്ടുന്നത്. സംവിധായകന്‍ ചിത്രത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ട്. അദാ ശര്‍മ്മ നന്നായിട്ടുണ്ട്.”

”പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്ന സിനിമ. അദാ ശര്‍മ്മ ഗംഭീര പ്രകടനം. ക്രൂരമായ ചില ദൃശ്യങ്ങള്‍ കരയിപ്പിക്കും” എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് ദ കേരള സ്റ്റോറി ഇന്ന് തിയേറ്ററുകളില്‍ എത്തിയത്.

സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ചിത്രത്തിനെതിരെ ഒരുപോലെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ 15 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൊച്ചിയിലും കോട്ടയത്തും അടക്കമുള്ള തിയേറ്ററുകളില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്