ജോർജ്ജ് കുട്ടിയുടെ മൂന്നാം വരവ്.. ; 'ദൃശ്യം' 3 പ്രഖ്യാപിച്ച് മോഹൻലാല്‍

മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്.

സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും