'തുടക്കത്തിലെ ആവേശം പിന്നീട് കാണിച്ചില്ല, അച്ഛൻ ഇടപെട്ടു'; നടൻ വിജയ് വർമയുടെയും തമന്നയുടെയും ബന്ധത്തിൽ സംഭവിച്ചത്

ഇക്കഴിഞ്ഞ 2023 ജൂണിലായിരുന്നു നടൻ വിജയ് വര്‍മ്മയുമായുള്ള ബന്ധം നടി തമന്ന സ്ഥിരീകരിച്ചത്. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ അഭിനയിക്കവെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലായത്. പൊതുവെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടി പക്ഷെ ഇക്കാര്യം മാധ്യമങ്ങളിൽ നിന്നും മറച്ച് വെച്ചില്ല. വിജയ് വർമയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തമന്ന തയ്യാറായി. ഇരുവരുടെയും പ്രണയവാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അധികമായില്ല രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു. തമന്ന ഒരു കാര്യത്തില്‍ മുന്നോട്ട് വച്ച നിബന്ധനയാണ് വേര്‍പിരിയലിന് കാരണമായത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാലിപ്പോൾ ബ്രേക്കപ്പിനെക്കുറിച്ച് വന്ന പുതിയ റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. ജോർണലിസ്റ്റ് വിക്കി ലൽവാനിയാണ് ഇത്തരത്തിൽ റിപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്.

വിജയുമായുള്ള ബന്ധത്തിൽ തമന്നയുടെ പിതാവിന് എതിർപ്പുണ്ടായിരുന്നു എന്നാണ് ജോർണലിസ്റ്റ് വിക്കി ലൽവാനിയിൽ പറയുന്നത്. എന്നാൽ മകളുടെ തീരുമാനത്തെ അയാൾ അംഗീകരിക്കുകയായിരുന്നു. 2024-25 കാലയളവിൽ വിവാഹമെന്ന തീരുമാനത്തിനും പിതാവിന് എതിർപ്പില്ലായിരുന്നു. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് തമന്ന വിവാഹത്തോട് കാണിച്ചില്ല. പിന്നീട് പെട്ടന്നുണ്ടായ ഈ മാറ്റാതെ പറ്റി തമന്നയോട് പിതാവ് ചോദിച്ചു. വിവാഹം ചെയ്യാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ലെനന്നായിരുന്നു തമന്നയുടെ മറുപടി.

അതേസമയം ഒരു ഘട്ടത്തിൽ തമന്നയ്ക്ക് വിജയോട് ചില കാര്യങ്ങളിൽ അനിഷ്‌ടം തോന്നിയെന്നും ജോർണലിസ്റ്റ് വിക്കി ലൽവാനിയയുടെ റിപ്പോർട്ടിലുണ്ട്. വിജയ് തനിക്കൊപ്പം എല്ലായിടത്തും വരുന്നത് തമന്നയ്ക്ക് ഇഷ്ടമല്ലായിരുന്നു. വിജയുടെ നിർബന്ധപ്രകാരമാണ് ഇവർ ഒരുമിച്ചെത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് താനുമായുള്ള ബന്ധത്തിൽ കമ്മിറ്റഡ് അല്ലെന്നും തമന്നയ്ക്ക് തോന്നിയിരുന്നതായും ബന്ധത്തിൽ നിന്നും അകലുമ്പോൾ പബ്ലിക്കിനോട് എന്ത് പറയുമെന്ന് തമന്നയുടെ മാതാപിതാക്കൾ ചോദിച്ചുവെന്നും ആവശ്യമില്ലെന്നാണ് തമന്ന മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Latest Stories

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും; പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും

സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

കേരളത്തില്‍ നാലുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യത; ജാഗ്രത നിര്‍ദേശം

INDIAN CRICKET: അപ്പോൾ തീരുമാനിച്ച് ഉറപ്പിച്ച് ആണല്ലോ, നായകനായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഞെട്ടിച്ച് ഗിൽ; പറഞ്ഞത് ഇങ്ങനെ

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി