'ഇന്ത്യന്‍ മണി ഹീസ്റ്റ്' വരുന്നു; ഐ ജി വിജയനായി മോഹന്‍ലാല്‍, കവര്‍ച്ചാത്തലവനായി ഫഹദ് ഫാസില്‍

പതിനഞ്ച് വര്‍ഷം മുമ്പ് കേരളത്തെ ഞെട്ടിച്ച ബാങ്ക് കവര്‍ച്ച വെള്ളിത്തിരയിലേക്ക്. പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് സിനിമയുടെ കഥാതന്തു.

2007ലെ പുതുവത്സര തലേന്ന് മലപ്പുറം ചേലേമ്പ്ര ബാങ്കില്‍ കവര്‍ച്ച നടത്തി 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്രമാണ് സിനിമയാവുന്നത്. അന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കയത്.ഐ.പി.എസ്. ഓഫീസറായ പി.വിജയന്‍. വെള്ളിത്തിരയില്‍ വിജയനായി എത്തുന്നത് മോഹന്‍ലാലാണ്.

കവര്‍ച്ചാത്തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തും. മലയാളത്തില്‍ മാത്രമല്ല, തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണിപ്പോള്‍.
അനിര്‍ബന്‍ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് – ദി ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മോഹന്‍ലാലും പി.വിജയനും പങ്കെടുത്തിരുന്നു. സൈബര്‍ അന്വേഷണം പുരോഗമിച്ചിട്ടില്ലാത്ത ആ സമയത്ത് 20 ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരുന്നു

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ