'മലയാളിയുടെ മനം കവർന്ന സംവിധായകൻ'; ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ ഷാഫിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടമായത് അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണെന്നും പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി എന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു.

നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടിയെന്നും മുഖ്യമന്ത്രി ഓർമിച്ചു. ഷാഫിയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫിയുടെ അന്ത്യം. ഷാഫിയുടെ മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും.

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു.

ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാർത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ