പ്രേക്ഷകരെ നിരാശപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ; 'കോബ്ര' ഈ മാസം ഒടിടിയില്‍

വിക്രം കേന്ദ്ര കഥാപാത്രമായ ‘കോബ്ര’ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 23ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 23ന് പകരം ഈ മാസം 30നായിരിക്കും ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്.

അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. ഒക്ടോബറില്‍ ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുമെന്നും സൂചനകളുണ്ട്. ആഗസ്റ്റ് 31 നാണ് കോബ്ര തിയേറ്ററുകളില്‍ എത്തിയത്. വന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് അതനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.

സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അജയ് ജ്ഞാനമുത്തു പറഞ്ഞിരുന്നു.

സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തിയെന്ന് ഒരു പ്രേക്ഷകന്‍ പറഞ്ഞപ്പോള്‍ നായകന്‍ തന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് നിസാരമായി രക്ഷപ്പെടുന്നത് ധാര്‍മികമല്ല എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ