ഓസ്കറിൽ ഓപണ്‍ഹെയ്മര്‍ തിളക്കം; ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം, കിലിയന്‍ മർഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി

96ാം ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍. ഏഴ് അവാര്‍ഡുകളാണ് ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ ഓപണ്‍ ഹെയ്മര്‍ സ്വന്തമാക്കി.

ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുത്ത റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്. അതേസമയം മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന്‍ ജോണ്‍ സീന എത്തിയത് പൂര്‍ണ്ണ നഗ്നനായിട്ടായിരുന്നു.

പുരസ്കാരങ്ങള്‍

മികച്ച ചിത്രം – ഓപ്പണ്‍ഹൈമർ

മികച്ച നടി – എമ്മ സ്റ്റോണ്‍ (പുവർ തിങ്സ്)

മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹൈമർ)

മികച്ച നടന്‍ – കിലിയന്‍ മർഫി (ഓപ്പണ്‍ഹൈമർ)

ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മെ‌യ്‌ഡ് ഫോർ, ബില്ലി എലിഷ്, ഫിനിയാസ് ഓ കോണല്‍ (ബാർബി)

ഒറിജിനല്‍ സ്കോർ -ലുഡ്‌വിഗ് ഗൊറാന്‍സണ്‍ (ഓപ്പണ്‍ഹൈമർ)

ബെസ്റ്റ് സൗണ്ട് – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിം – ദ വന്‍ഡർഫുള്‍ സ്റ്റോറി ഓഫ്‍ ഹെന്‍റി ഷുഗർ

മികച്ച ഛായാഗ്രഹണം – ഹൊയ്‌തെ വാന്‍ ഹൊയ്‌തമ (ഓപ്പണ്‍ഹൈമർ)

മികച്ച സഹനടി – ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്സ്)

മികച്ച സഹനടന്‍ – റോബർട്ട് ഡൗണി ജൂനിയർ (ഓപ്പണ്‍ഹൈമർ)

ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
മികച്ച ചിത്രം സംയോജനം – ജെനിഫർ ലാമെ (ഓപ്പണ്‍ഹൈമർ)

ബെസ്റ്റ് വിഷ്വല്‍ എഫക്‌ട്സ് – ഗോഡ്‌സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം – ദ പുവർ തിങ്‌സ്

ബെസ്റ്റ് മേക്ക്അപ്പ് – ദ പുവർ തിങ്‌സ്

മികച്ച തിരക്കഥ – അനാട്ടമി ഓഫ് എ ഫാള്‍

മികച്ച അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍

മികച്ച അനിമേഷന്‍ ചിത്രം – ദി ബോയ്‌ ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോർട്ട് – വാർ ഈസ് ഓവർ, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോർട്ട് – ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ – 20 ഡെയ്‌സ് ഇന്‍ മരിയുപോള്‍

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്