'ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്‌പോവൂല', കുഞ്ഞു വിനോദ് ആളാകെ മാറി; പുതിയ ചിത്രങ്ങള്‍

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് തട്ടത്തിന് മറയത്ത്. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനോദ്-ആയിഷ എന്നീ രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച തട്ടത്തിന്‍ മറയത്ത് ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നിവിന്‍ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം.

ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്‌പോവൂല, മുത്തപ്പാ എനിക്കിവിളെ കെട്ടിച്ചുതരണേ എന്ന മാസ്റ്റര്‍ ജയസൂര്യയുടെ ഡയലോഗുകള്‍ ഏറെ ഹിറ്റായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുകയാണ് ഈ താരം.

കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയാണ്. നാടകത്തില്‍ ഏറെ താല്‍പ്പര്യമുള്ള ജയസൂര്യ തിയേറ്റര്‍ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്. ബൈസൈക്കിള്‍ തീവ്‌സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി