തട്ടാശ്ശേരി കൂട്ടത്തില്‍ ദിലീപും; വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍, പ്രേക്ഷക പ്രതികരണം

ദിലീപിന്റെ നിര്‍മ്മാണത്തിലെത്തുന്ന ചിത്രം തട്ടാശേരിക്കൂട്ടം ഇന്നാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ ദിലീപുമുണ്ട് . വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തെ ബിഗ് സ്‌ക്രീനില്‍ കാണാനായതിന്റെ വിസ്മയവും പ്രേക്ഷകര്‍ പങ്കുവെച്ചിട്ടുണ്ട്. ദിലീപിന്റെ അനുജനായ അനൂപാണ് ചിത്രത്തിന്റെ സംവിധായകന്‍.അനൂപിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തട്ടാശ്ശേരി കൂട്ടം.

പുതുമുഖങ്ങളില്‍ കുറച്ച് പടങ്ങള്‍ കൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം കരസ്ഥമാക്കിയ ‘അര്‍ജുന്‍ അശോകന്‍’ നായകനായി എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി. ദേവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം, ഛായാഗ്രാഹണം ജിതിന്‍ സ്റ്റാന്‍സിലാവോസ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ പ്രൊഡ്യൂസേഴ്‌സ് ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍., കഥ ജിയോ വി., ഗാനരചന ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്.


എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍-കെ.പി. ജോണി, ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍. പ്രോജക്ട് ഹെഡ്-റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്-സുധീഷ് ഗോപിനാഥ്, കല-അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എല്‍സ, എഡിറ്റര്‍-വി. സാജന്‍, സ്റ്റില്‍സ്-നന്ദു, പരസ്യകല-കോളിന്‍ ലിയോഫില്‍, പി.ആര്‍.ഒ.-എസ്. ദിനേശ്, മാര്‍ക്കറ്റിങ് ഡിസൈനിങ്-പപ്പെറ്റ് മീഡിയ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ