രജനികാന്തിനെ പിന്നിലാക്കി ഇനി ആ താരം ഒന്നാമൻ; ഇതാദ്യം, സുവര്‍ണ നേട്ടത്തില്‍ ഒരേയൊരാള്‍

വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ചിത്രം ദ ഗോട്ട് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ദളപതി ചിത്രം തമിഴ്നാട്ടിൽ 150 കോടി ക്ലബിലെത്തിയിട്ടുമുണ്ട്. അങ്ങനെയിരിക്കെ വിജയ്‌യെ സംബന്ധിച്ചെടുത്തോളം ഏറെ ആഹ്ളാദകരമായ ഒരു വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. തമിഴ് നടൻ രജനികാന്തിനെ മറികടന്ന് വലിയൊരു നേട്ടം കൊയ്തിരിക്കുകയാണ് വിജയ്.

വിജയ് നായകനായ രണ്ടാമത്തെ ചിത്രമാണ് തമിഴ്നാട്ടിൽ നിന്ന് മാത്രമായി 150 കോടി ക്ലബിലെത്തുന്നത്. നേരത്തെ ലിയോയാണ് വിജയ്‌യുടേതായി 150 കോടി ക്ലബില്‍ തമിഴ്നാട്ടിൽ മാത്രമായി എത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ ഗോട്ടും 150 കോടി മറികടന്നത്. ഇതിലൂടെ വലിയൊരു നേട്ടമാണ് വിജയ് നേടിയത്. തമിഴ്നാട്ടിൽ നിന്ന് രണ്ട് തവണ 150 കോടി ക്ലബില്‍ എത്തിയ ഒരേയൊരു നായക താരവുമാവുകയാണ് വിജയ് ഇപ്പോൾ.

സിനിമ ഇറങ്ങി ഇതിനോടകം തന്നെ ദ ഗോട്ട് ആഗോളതലത്തില്‍ 350 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് കണക്ക്. 2024ല്‍ ഹിറ്റായ മഹാരാജയുടെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് മുന്നേറിയിരിക്കുകയാണ് ഗോട്ട്. രജനികാന്തിന്റെ ജയിലര്‍ 150 കോടി കളക്ഷനില്‍ അധികം തമിഴ്നാട്ടിൽ നിന്ന് നേടിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ