മോഹന്‍ലാലിന്റെ ഭാര്യയായി ആ സൂപ്പര്‍ നായികയെ പരിഗണിച്ചു, എന്നാല്‍.... വെളിപ്പെടുത്തി തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ വരുന്ന പുതിയ ചിത്രം തുടരും റിലീസിനൊരുങ്ങുകയാണ്. എപ്രില്‍ 25നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. അതേസമയം ശോഭനയ്ക്ക് മുന്‍പ് സിനിമയിലെ നായികാവേഷത്തിനായി നടി ജ്യോതികയെ പരിഗണിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

“ലളിത എന്ന കഥാപാത്രത്തിനായി തങ്ങളുടെ മനസില്‍ ശോഭന തന്നെയായിരുന്നു ആദ്യമുണ്ടായിരുന്നതെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. എന്നാല്‍ അവരിലേക്ക് എങ്ങനെ എത്തുമെന്നായിരുന്നു ഞങ്ങള്‍ ആലോചിച്ചത്. പിന്നീട് ലാല്‍ സാറിനൊപ്പം ഇതുവരെ കാണാത്ത കോമ്പിനേഷന്‍ നോക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജ്യോതികയെ ഈ കഥാപാത്രത്തിലേക്ക് ആലോചിച്ചത്. ജ്യോതിക മാഡത്തെ കാണുന്നതിനായി അവരുടെ വീട്ടിലേക്ക് പോയി. ഞാന്‍ കഥ പറഞ്ഞപ്പോള്‍ അവര്‍ വളരെ എക്‌സൈറ്റഡായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം അവര്‍ക്ക് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ വരികയും ശോഭന മാഡത്തെ തന്നെ വിളിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു, റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

തുടരും സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. എമ്പുരാന് മുന്‍പ് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ചില കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മണിയന്‍പിളള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യൂ തുടങ്ങിയവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?