ബ്രിട്ടോ ആകേണ്ടിയിരുന്നത് റോഷന്‍ ആന്‍ഡ്രൂസ്; തുറന്നുപറഞ്ഞ് തരുണ്‍ മൂര്‍ത്തി

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക തീയേറ്ററുകളില്‍ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രേക്ഷകര്‍ സ്വീകരിച്ച കഥപാത്രമാണ് ബ്രിട്ടോ. ബിനു പപ്പു അവതരിപ്പിച്ച കഥാപാത്രം കഥയിലെ ഉമ്മക്കൊപ്പം പ്രേക്ഷരില്‍ കണക്ട് ആയിരുന്നു.

തരുണിന്റെ ആദ്യ ചിത്രം ‘ഓപ്പറേഷന്‍ ജാവ’യുടെ ഭാഗമായിരുന്ന നടന്‍ സൗദിയുടെ കഥ അന്നേ കേട്ടിരുന്നു എന്നും എന്നാല്‍ ബ്രിട്ടോ ആകാന്‍ നിശ്ചയിച്ചിരുന്നത് തന്നെയല്ലെന്നും പറയുന്നു. ‘ഓപ്പറേഷന്‍ ജാവ’ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ‘സൗദി വെള്ളക്ക’യുടെ കഥ പറഞ്ഞിരുന്നു

. പക്ഷെ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ഞാന്‍ ചെയ്ത ബ്രിട്ടോ എന്ന കഥാപാത്രത്തിനായി കരുതിയിരുന്നത് റോഷന്‍ ആന്‍ഡ്രൂസിനെയായിരുന്നു. പക്ഷെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം റോഷന് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെ പരിഗണിച്ചു,’ ബിനു പപ്പു മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഡിസംബര്‍ 2നാണ് സൗദി വെള്ളക്ക തിയേറ്ററുകളില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ബാധിക്കുന്നതിന്റെ റിയലിസ്റ്റിക്ക് ആയ ഡോക്യൂമെന്റേഷന്‍ ആണ് ചിത്രം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി