ഏരീസ് പ്ലക്‌സില്‍ 'ലൂസിഫറി'നെ കടത്തിവെട്ടി 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'; കളക്ഷന്‍ ഇങ്ങനെ

കേരളത്തില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഏരീസ് പ്ലക്‌സ് തീയേറ്ററിലെ റിപ്പോര്‍ട്ടുകള്‍. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. എന്നാല്‍ വെറും 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ എന്ന “ലൂസിഫറി”ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് “തണ്ണീര്‍മത്തന്‍ ദിനങ്ങള്‍” തകര്‍ത്തിരിക്കുന്നത്. ഏരീസ് പ്ലക്‌സില്‍ മാത്രം ദിനംപ്രതി 5 പ്രദര്‍ശനങ്ങളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനും, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ