തണ്ണീര്‍മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്നു; നായകനും സംവിധായകനും ഒരാള്‍

കേരളത്തില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് വിജയം കൊയ്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏരീസ് പ്ലക്സില്‍ ലൂസിഫറിനെ വരെ കടത്തിവെട്ടിയ മുന്നേറ്റമായിരുന്നു തണ്ണീര്‍മത്തന്റേത്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ടീം മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്.

തണ്ണീര്‍മത്തനില്‍ ജയ്‌സന്റെ സഹോദരന്‍ ജോയ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡിനോയ് പൗലോസാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലാന്‍ ജെ സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ ഡിനോയ് തന്നെയാണ് നായകനും. ചിത്രത്തിന്റെ രചനയും ഡിനോയ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തണ്ണീര്‍മത്തന്റെയും തിരക്കഥ ഒരുക്കുന്നതില്‍ ഡിനോയ് പങ്കാളിയായിരുന്നു.

ജോമോന്‍ ടി. ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീര്‍ മുഹമ്മദ് ആണ് നിര്‍വ്വഹിക്കുന്നത്. ജാതിക്കാ തോട്ടം എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ ജസ്റ്റിന്‍ തന്നെ ആണ് പുതിയ ചിത്രത്തിനായും സംഗീതം ഒരുക്കുക.

Latest Stories

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ

IPL 2024: തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വമ്പൻ പണി, അത് സംഭവിച്ചാൽ ഇത്തവണയും കിരീടം മറക്കാം

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ