യാഷിന് മാത്രമായി 'തങ്കലാന്‍' സ്‌പെഷ്യല്‍ പ്രിവ്യൂ; കാരണമിതാണ്

പാ രഞ്ജിത്ത്-വിക്രം കോമ്പോയില്‍ എത്തുന്ന ‘തങ്കലാന്‍’ സിനിമ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തുകയാണ്. വിക്രത്തിന്റെ ഞെട്ടിക്കുന്ന മേക്കോവര്‍ കൊണ്ട് ആദ്യം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ ഷോയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ശ്രദ്ധ നേടുന്നത്. ‘കെജിഎഫ്’ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ കന്നഡ സൂപ്പര്‍താരം യാഷിനായി തങ്കലാന്റെ സ്‌പെഷ്യല്‍ പ്രിവ്യൂ ഷോ അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നതായാണ് വിവരങ്ങള്‍.

കെജിഎഫില്‍ കഥാപശ്ചാത്തലമായ കോലാര്‍ സ്വര്‍ണഖനി തന്നെയാണ് തങ്കലാന്റെയും കഥാപശ്ചാത്തലം. കഥ പറയുന്ന കാലഘട്ടവും കഥപറച്ചിലുമാണ് വ്യത്യാസം. യാഷിന് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്ന ആദരവാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ എന്നാണ് വിവരങ്ങള്‍.

മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.

ജി.വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ് തങ്കലാനില്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ് മൂര്‍ത്തിയാണ് കലാസംവിധാനം.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ