കോളജ് അദ്ധ്യാപകനായി വിനയ് ഫോര്‍ട്ട്; തമാശയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിങ്ങ് : ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യൂം : മഷര്‍ ഹംസ, ആര്‍ട്ട് : അനീസ് നാടോടി, മേക്ക്-അപ്പ് : ആര്‍.ജി വയനാടന്‍, സ്റ്റില്‍സ് : രാഹുല്‍ എം സത്യന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍ : സെന്ട്രല്‍ പിക്‌ചേഴ്‌സ്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!