എല്ലാകാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തമന്ന ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങീ ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമ ഇൻഡസ്ട്രികളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലർ എന്ന സിനിമയിലും തമന്നയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ 18 വർഷം പഴക്കമുള്ള തമന്നയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ചാന്ദ് സാ റോഷന്‍ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് എടുത്ത വീഡിയോ ആണിത്.
“ഞാനിപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. 2005 ൽ ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതും, പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോൾ പത്താം ക്ലാസ് കഴിയാറായി.” വീഡിയോയിൽ തമന്ന പറയുന്നു.
View this post on Instagram
പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ് വീഡിയോ. ആശ്ചര്യവുമായി നിരവധി ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങുകയാണ് തമന്ന ഭാട്ടിയ.