ലോകമെമ്പാടും കോവിഡ് പ്രതിസന്ധി തുടരവെ രാജ്യം ലോക്ഡൗണിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കടക്കം ഒരു കോടി 30 ലക്ഷം രൂപയാണ് വിജയ് സഹായധനം നല്‍കിയിരിക്കുന്നത്. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആരാധകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുകയാണ് ദളപതി വിജയ്.
അയ്യായിരം രൂപ വീതമാണ് ആരാധകരുടെ അക്കൗണ്ടുകളിലേക്ക് വിജയ് അയച്ചിരിക്കുന്നത്. അയ്യായിരം രൂപ അക്കൗണ്ടുകളിലേക്ക് അയച്ച വിവരം ആരാധകര്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയ് ആരാധകര്‍ക്കായി നല്‍കുന്നത്.
നേരത്തെ പി.എം കെയേര്‍സ് ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് സഹായധനം നല്‍കിയിരിക്കുന്നത്.