അവസാന ചിത്രത്തിന് ആദ്യ സിനിമയുടെ പേര്? 'ദളപതി 69'ന്റെ ടൈറ്റില്‍ തിരഞ്ഞ് സോഷ്യല്‍ മീഡിയ

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നും വൈറലാവാറുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അവസാനമായി അഭിനയിക്കാന്‍ പോകുന്ന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ എത്തിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ ആദ്യ ചിത്രത്തിന്റെ പേര് തന്നെയായിരിക്കും അവസാനത്തേതിനും എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്.

വിജയ് നായകനായി അരങ്ങേറ്റം കുറിച്ചത് ‘നാളൈ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ്. വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരാണ് ദളപതി 69 എന്ന അവസാന ചിത്രത്തിനും നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് നാളൈ തീര്‍പ്പ്.

1992ല്‍ ഈ സിനിമ എത്തിയപ്പോള്‍ ”എലിമൂഞ്ചി പോലെയിരിക്ക് ഇവനുടെ ഫെയ്സ്.. യാര് വന്ത് കാസ് കൊടുത്ത് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്ക പോറാ” എന്ന് വരെ നിരൂപകര്‍ വിജയ്‌ക്കെതിരെ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഹിറ്റ് സിനിമകളിലൂടെ വിജയ് ജനപ്രിയനാവുകയായിരുന്നു. എന്നാല്‍ നാളൈ തീര്‍പ്പ് എന്ന് തന്നെയാകുമോ ദളപതി 69ന്റെ പേര് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ദളപതി 69 എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ബോബി ഡിയോള്‍, ഗൗതം മേനോന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്