ഷോപ്പിംഗ് മാള്‍ പിടിച്ചെടുക്കുന്ന തീവ്രവാദികള്‍; രക്ഷകനായി വിജയ്; ബീസ്റ്റ് ട്രെയ്‌ലര്‍ വൈറല്‍

വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ്. പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റിലാണ് ട്രെയ്ലര്‍ എത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റില്‍ വീഡിയോ പ്രീമിയര്‍ ചെയ്യുന്നത്. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക.ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. സെല്‍വരാഘവനെയും ട്രെയ്ലറില്‍ കാണാം.

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ ‘അറബികുത്ത്’ ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യണില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ ഡാന്‍സ് സ്റ്റെപ്പുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേര്‍ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്.

വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളത്.

Latest Stories

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍