വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്.. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചുമൂടിയ ആളാണ്: നിര്‍മ്മാതാവ്

റാപ്പര്‍ വേടനെ കാണുമ്പോള്‍ തോന്നുന്നത് ഭാരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയെന്ന് തമിഴ് നിര്‍മ്മാതാവ് അനന്തന്‍. സംഗീതസംവിധായകന്‍ അനിരുദ്ധിനെ വിമര്‍ശിച്ചു കൊണ്ടാണ് വേടനെ പ്രശംസിച്ചു കൊണ്ട് നിര്‍മ്മാതാവ് സംസാരിച്ചത്. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചു മൂടിയ ആളാണ്, ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടമാകും. പക്ഷെ വേടന്‍ ലഭിക്കുന്ന പിന്തുണ അതിനേക്കാളേറെയാണ് എന്നാണ് അനന്തന്‍ പറയുന്നത്.

വേടന്റെ വാക്കുകളും പാട്ടുകളും പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്നു. അത് കാണുമ്പോള്‍ ആശ്ചര്യവും ഉത്സാഹവും തോന്നുകയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതനിശ കേരളത്തില്‍ നടന്നിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ മണിക്കൂറുകളോളം നിന്ന് കൊണ്ട് പാട്ട് ആസ്വദിക്കുന്നത് കണ്ടു. അതുകണ്ട് എനിക്ക് വിഷമം തോന്നി.

മെലഡി പാട്ടുകളെ ‘കൊന്ന് കുഴിച്ചുമൂടിയ’ ആളാണ് അനിരുദ്ധ്. ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടപ്പെടും. എന്നാല്‍ അനിരുദ്ധ് മോശം പാട്ടുകാരനാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇപ്പോഴത്തെ പിള്ളേരുടെ പള്‍സ് പിടിച്ച് അവന്‍ പാട്ടുണ്ടാക്കുന്നു. പക്ഷേ വേടന് ലഭിക്കുന്ന പിന്തുണയും അദ്ദേഹം നല്‍കുന്ന പിന്തുണയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഈ പ്രായത്തില്‍ ഇത്രയും ആശയങ്ങള്‍ പറയുന്നല്ലോ എന്ന് തോന്നിന്നി പോകുകയാണ്. ഭരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരുകാലത്ത് ഭരതിയാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനത്തിന് അടുത്തേക്ക് വേടന്‍ വരുന്നു. നിലവില്‍ വേടനെതിരെ വിവാദങ്ങള്‍ നടക്കുന്നുണ്ട്.

എന്നിരുന്നാലും അവിടുത്തെ സര്‍ക്കാരിന് അദ്ദേഹത്തോട് താല്‍പര്യമുണ്ട്. കേസുകളില്‍ നിന്നും തിരിച്ചുവരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരളം വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതേ കരുത്തോടെ വേടന്‍ നിലനില്‍ക്കും. എതിര്‍പ്പുകള്‍ വന്നാലാണ് ഒരാള്‍ മുന്നോട്ട് വരിക എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി