തമിഴ് ചിത്രങ്ങളുടെ ബുക്കിംഗില്‍ അസാധാരണ ഇടിവ്, ദീപാവലി പ്രതീക്ഷയും അസ്തമിച്ചു, തലയില്‍ കൈവെച്ച് നിര്‍മ്മാതാക്കള്‍

തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ക്രൗഡ് പുള്ളര്‍ സീസണുകളില്‍ ഒന്നാണ് ദീപാവലി , എന്നാല്‍ ഇത് ഇത്തവണ തമിഴ് സിനിമാ വ്യവസായത്തെ കൈവിടുന്ന മട്ടാണ് കാണുന്നതന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ ബുക്കിംഗില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം കനത്ത പ്രഹരമായിരിക്കും തമിഴ് സിനിമാ വ്യവസായത്തിനേല്‍പ്പിക്കുക.

ഇത്തവണ റിലീസിന് ശേഷം പ്രേക്ഷകരുടെ തള്ളിക്കയറ്റം പ്രതീക്ഷിക്കാനും കാരണങ്ങളൊന്നുമില്ല. ദീപാവലി റിലീസായി ് വലിയ വലിയ ചിത്രങ്ങളൊന്നും തീയേറ്ററുകളിലെത്തുന്നില്ല എന്നത് തന്നെയാണ് ഈ പ്രതീക്ഷ തകര്‍ക്കുന്നതിന് പിന്നില്‍. തമിഴ് സിനിമകള്‍ക്കുള്ള അഡ്വാന്‍സ് ബുക്കിംഗുകളില്‍ സര്‍ദാര്‍ (കാര്‍ത്തി), പ്രിന്‍സ് (ശിവകാര്‍ത്തികേയന്‍) എന്നീ ചിത്രങ്ങള്‍ക്കാണ് ഇടിവ് നേരിട്ടിരിക്കുന്നത്.

തമിഴ്നാട്ടില്‍ ഒരു സിനിമാ ടിക്കറ്റിന്റെ ശരാശരി അടിസ്ഥാന നിരക്ക് 100 മുതല്‍ 120 രൂപ വരെ ആയിരുന്നു എന്നാല്‍ ഉത്സവ സീസണില്‍ ഈ വില 200 രൂപയായി വര്‍ധിപ്പിച്ചു. 2022 ഒക്ടോബര്‍ 21 മുതല്‍ [വെള്ളിയാഴ്ച] മുതല്‍ 2022 ഒക്ടോബര്‍ 24 വരെ [തിങ്കള്‍] റിലീസിന്റെ ആദ്യ നാല് ദിവസങ്ങളില്‍, സര്‍ദാര്‍, പ്രിന്‍സ് ടിക്കറ്റുകള്‍ അധിക ചാര്‍ജിന് വില്‍ക്കുന്നുണ്ട്.

സര്‍ദാര്‍ പ്രിന്‍സ് എന്നീ ചിത്രങ്ങളിലാണ് സിനിമാ നിര്‍മാതാക്കളുടെ പ്രതീക്ഷ. ഇവ രണ്ടും 2022 ഒക്ടോബര്‍ 21 ന് റിലീസ് ചെയ്യും. പ്രതീക്ഷ തള്ളിക്കയറ്റം റിലീസിന് ശേഷം സംഭവിച്ചില്ലെങ്കില്‍ ഇത്തവണ കനത്ത നഷ്ടമാണ് തമിഴ് സിനിമാ വ്യവസായത്തെ കാത്തിരിക്കുന്നത്. അതേസമയം, നാലാം ആഴ്ചയിലേക്ക് കടക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു