പൊട്ടലും ചീറ്റലും തന്നെ, 66ൽ 4 ഹിറ്റുകൾ; ഇനി പ്രതീക്ഷ ഈ സിനിമകൾ..

2025ന്റെ തുടക്കം മുതലേ അത്ര നല്ല സമയം അല്ല കോളിവുഡിന്. സൂപ്പർ താരങ്ങളുടേതടക്കം നിരവധി സിനിമകളാണ് ജനുവരി മുതൽ പുറത്തിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച സിനിമകളൊന്നും വിജയം കണ്ടില്ല എന്നുമാത്രമല്ല നഷ്ടക്കണക്കുകൾ മാത്രമാണ് ബാക്കി. ഒരു തമിഴ് ചിത്രം പോലും കോളിവുഡിൽ നിന്നും ഈ വർഷം 200 കോടി നേടിയിട്ടില്ല. ഇതുവരെ 65ൽ അധികം സിനിമകളാണ് റിലീസായത്. എന്നാൽ അതിൽ വെറും 4 ചിത്രങ്ങളാണ് ഹിറ്റായത്.

ആദ്യ രണ്ട് മാസത്തിൽ 33 സിനിമകൾ ഇറങ്ങിയതിൽ വെറും മൂന്ന് സിനിമകൾ മാത്രമാണ് ഹിറ്റായത്. വൻ പ്രതീക്ഷയോടെ എത്തിയ സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാകാനും സാധിച്ചില്ല. വിശാൽ ചിത്രം ‘മദ ഗജ രാജ’, മണികണ്ഠൻ നായകനായി എത്തിയ ‘കുടുംബസ്ഥൻ’, പ്രദീപ് രംഗനാഥൻ നായകനായി വന്ന ‘ഡ്രാഗൺ’ എന്നീ സിനിമകളാണ് രണ്ട് മാസത്തിനുള്ളിൽ കളക്ഷനിൽ നേട്ടമുണ്ടാക്കിയത്. മാർച്ചിൽ പുറത്തിറങ്ങിയ വിക്രം ചിത്രം’ വീര ധീര ശൂരൻ’ ആണ് ബോക്സോഫീസിൽ കുറച്ചെങ്കിലും ചലനമുണ്ടാക്കിയത്.

12 വർഷം മുൻപ് പൊങ്കൽ റിലീസ് ആയി എത്താനിരുന്ന സിനിമയായിരുന്നു വിശാൽ ചിത്രം ‘മദ ഗജ രാജ’. വിശാലിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മദ ഗജ രാജ. ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രം 56 കോടിയാണ് ആഗോള കളക്ഷൻ നേടിയത്. നവാഗത സംവിധായകനായ രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ‘കുടുംബസ്ഥൻ’ ആണ് തമിഴകത്തിന് മറ്റൊരു താങ്ങായത്. സിനിമയിലെ നടന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 28 കോടിയാണ് സിനിമ ആഗോളതലത്തിൽ നേടിയത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ‘ഡ്രാഗൺ’ പ്രതീക്ഷച്ചതിനെക്കാളും വേഗത്തിലാണ് മുന്നേറിയത്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ ഫെബ്രുവരി 21നാണ് പുറത്തിറങ്ങിയത്. സിനിമയ്ക്ക് വൻ അഭിപ്രായങ്ങളാണ് ലഭിച്ചത്. അനുപമ പരമേശ്വരൻ, കയാദു എന്നിവരാണ് സിനിമയിൽ നായികമാരായി എത്തിയത്. 37 കോടി ബജറ്റിൽ ഒരുക്കിയ സിനിമ 150 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.

മാർച്ച് 27 ന് റിലീസായ വിക്രം ചിത്രം ‘വീര ധീര ശൂര’ യുടെ ആദ്യ ഷോകൾ മുടങ്ങിയിരുന്നുവെങ്കിലും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. വിക്രമിനൊപ്പം എസ്‌ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെ എത്തിയ അജിത് ചിത്രം ‘വിടാമുയർച്ചി’ക്കും രവി മോഹൻ സിനിമയായ കാതലിക്ക നേരമില്ലൈയ്ക്കും കാര്യമായ രീതിയിൽ വിജയം കാണാൻ സാധിച്ചില്ല. 175–350 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത്. സിനിമ 138 കോടി നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ അത് മതിയായിരുന്നില്ല. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമായിരുന്നു മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി.

ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എൻമേൽ എന്നടി കോപം’ എന്ന സിനിമ ഫെബ്രുവരി 21നാണ് തിയേറ്ററുകളിലെത്തിയത്. 15 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 10 കോടിയാണ് നേടിയത്. പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘നിലാവുക്ക് എൻമേൽ എന്നടി കോപം’.

അതേസമയം, അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയ്ക്ക് വേണ്ടിയാണ് ഇനി പ്രേക്ഷകർ അടക്കം കാത്തിരിക്കുന്നത്. ഏപ്രിൽ 10 ന് സമ്മർ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വരാനിരിക്കുന്ന കമൽഹാസൻ-മണിരത്നം ചിത്രം തഗ്ഗ് ലൈഫ്, രജനികാന്തിന്റെ കൂലി തുടങ്ങിയ ചിത്രങ്ങൾ തകർന്നു തുടങ്ങിയ കോളിവുഡിനെ പിടിച്ചുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ