'സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ കൈയടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു'; ബിഗ് ബോസിന് വിമര്‍ശനവുമായി ചിന്‍മയി

കമല്‍ഹാസന്‍ അവതാരകനായിട്ടുള്ള ബിഗ് ബോസ് കടുത്ത വിമര്‍ശനം നേരിടുകയാണ്. ഇതിലെ മത്സരാര്‍ത്ഥികളിലൊരാളായ ശരവണന്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താപനയെ കൈയടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ശരവണന്റെ വെളിപ്പെടുത്തല്‍ കേട്ടിട്ടും കമലഹാസന്‍ ഒന്നും തന്നെ പ്രതികരിച്ചതുമില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കമല്‍ഹാസനെതിരേയും ശരവണനെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ. ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്താണ് ചിന്‍മയിയുടെ വിമര്‍ശനം. “താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ കൈയടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു. കൈയടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം.” ചിന്‍മയി ട്വീറ്റ് ചെയ്തു.

നേരത്തെ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി നടി മീര മിഥുന്‍ രംഗത്ത് വന്നിരുന്നു. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. തമിഴ് ബിഗ് ബോസ് അശ്ലീല പരിപാടിയാണെന്നും സെന്‍സര്‍ ചെയ്യണമെന്നുമുള്ള പരാതികള്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമര്‍ശനം കെട്ടടങ്ങും മുമ്പേയാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും തലപൊക്കുന്നത്.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ