ഇങ്ങനെയാണ് ശരിക്കും പുലിവാല് പിടിക്കുന്നത്; വീഡിയോ ഷെയര്‍ ചെയ്ത് ആപ്പിലായി സന്താനം

കടുവയെ കളിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ച് തമിഴ് ഹാസ്യ താരം സന്താനം. കഴിഞ്ഞ ദിവസമാണ് കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

‘ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് സന്താനം വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ധാരാളം പേരാണ് നടന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്.

മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ ആരാധകര്‍ക്ക് തെറ്റായ ഉദാഹരണമാകുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല. അതേസമയം, ‘ഗുലു ഗുലു’, ‘ഏജന്റ് കണ്ണായിരം’ എന്നിവയാണ് സന്താനത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

‘കിക്ക്’, ‘സെര്‍വര്‍ സുന്ദരം’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കോമഡി താരമായുള്ള സന്താനത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഹാസ്യ താരമായും നായകനായും അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ