തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് അഭിനയ് കിങ്ങർ. 44 വയസായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗ ബാധിതനായിരുന്നു അഭിനയ് കിങ്ങർ.

2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് കിങ്ങർ അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അഭിനയ് കിങ്ങർ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയ് കിങ്ങർ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായും അഭിനയ് കിങ്ങർ അഭിനയിച്ചു.

തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് കിങ്ങർ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ്, നടൻ കെപിവൈ ബാല അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Latest Stories

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര