സിനിമയ്ക്കായി സന്യാസിമാരുടെ ശരീരഭാഷ വരെ പഠിച്ച് തമന്ന; മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജില്‍ ടീസര്‍ ലോഞ്ച് നടത്തി താരം

മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ വച്ച് പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തി നടി തമന്ന. ‘ഒഡെല 2’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ തമന്നയെ കാണാനാവുക. ശിവഭക്തയായ സന്യാസിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തമന്ന എത്തുന്നത്.

പ്രയാഗ്‌രാജില്‍ വച്ച് ടീസര്‍ പുറത്തിറക്കിയതിനെ കുറിച്ച് തമന്ന പ്രതികരിക്കുകയും ചെയ്തു. ”വളരെ ചെറിയ ഒരു ആശയത്തില്‍ നിന്നാണ് ഞങ്ങള്‍ ഈ സിനിമ തുടങ്ങിയത്. പക്ഷേ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഈ സിനിമ നിര്‍മിച്ചതിന് ടീമിന് ഒരുപാട് അനുഗ്രഹവും പണവും ലഭിക്കുമെന്ന് എനിക്കറിയാം. ഒഡെല 2 ടീസര്‍ ഇവിടെ ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നു.”

കാരണം, മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഇതുപോലെ ആകുമായിരുന്നില്ല” എന്ന് തമന്ന പറഞ്ഞു. അതേസമയം, സന്യാസിമാരുടെ ശരീരഭാഷ എങ്ങനെയാണെന്നൊക്കെ പഠിച്ചിട്ടാണ് തമന്ന ഈ വേഷം ചെയ്തതെന്നും ചിത്രത്തിന്റെ സംവിധായകന്‍ അശോക് തേജ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു.

ഒഡെല റെയില്‍വേ സ്റ്റേഷന്‍ എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഡെല 2. വസിഷ്ഠ എന്‍ സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഡി, ഭൂപാല്‍, പൂജ റെഡ്ഡി എന്നിവരും ഒഡെല 2ല്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കാശിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി