ഓർമ്മ നഷ്ടമാവുന്നു, എന്റെ ഏറ്റവും വലിയ ഭയം അതാണ്; തമന്ന

തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന. ഓർമ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണമായി ജീവിക്കുകയും ചെയ്യുക. ഇതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വാർത്തകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഏറ്റവും വലിയ ഭയത്തിനു പുറമേ അരാധകരുടെ നിരവധി ചോദ്യങ്ങൾക്കും തമന്ന ഉത്തരം നൽകിയിട്ടുണ്ട്. ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെന്നുംനടി കൂട്ടിച്ചേർത്തു.

കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു. നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്