സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്നു; സുധ കൊങ്കര ചിത്രത്തിൽ ദുൽഖർ സൽമാനും

‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ ചിത്രമായിരിക്കുമിത്.

ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. മലയാളി താരം നസ്രിയയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്.  കൂടാതെ മലയാളത്തിൽ നിന്നും ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

“സുരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ചിത്രം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതൊരു ബയോപിക് ചിത്രമല്ല, പക്ഷേ വലിയ ബഡ്ജറ്റിൽ വരുന്നൊരു ചിത്രമാണ്. ഇതെന്റെ പാഷൻ പ്രൊജക്ട് ആണെന്ന് ഞാൻ കരുതുന്നു, സൂര്യയും അതുപോലെ തന്നെ ആവേശത്തിലാണ്.” ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര പറഞ്ഞു.

സുധയുടെ കൂടെ സംവിധായകൻ നളൻ കുമാരസ്വാമിയാണ് തിരക്കഥയിൽ പങ്കാളിയാവുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2D എന്റെർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ