പൊങ്കൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വി‍ജയ് സൂര്യ ചിത്രങ്ങൾ ഒന്നിച്ച്

അടുത്ത വർഷത്തെ പൊങ്കൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വി‍ജയ് സൂര്യ ചിത്രങ്ങൾ ഒന്നിച്ച്. ദളപതി വിജയിയെ നായകനാക്കി വംശി സംവിധാനം നിർവഹിക്കുന്ന വാരിസും, സൂര്യയെ നായകനാക്കി ബാല ഒരുക്കുന്ന സൂര്യ 41മാണ് പൊങ്കൽ ചിത്രങ്ങളായി റീലിസിനെത്തുക.വിജയ് യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്.

രശ്മിക മന്ദനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ്. സൂര്യയെ നായകനാക്കി ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളിയായ മമിത ബെെജുവും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.

ഇരട്ട വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നതെന്നും സൂചനയുണ്ട്. പിതാമഹൻ, നന്ദ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം ബാല- സൂര്യ ടീം ഒന്നിക്കുന്ന ചിത്രമാണിത്. 2ഡി എന്റർറ്റെമിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൂര്യയ്ക്കൊപ്പം ജ്യോതിക കൃതിക ഷെട്ടി, മമിതാ ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇരുവരുടെയും രണ്ടു ചിത്രങ്ങളും ഒന്നിച്ച് വന്നാൽ ഒരു വലിയ ബോക്സ് ഓഫീസ് പോരാട്ടമായിരിക്കും ആരാധകർക്ക് സമ്മാനിക്കുക. വിജയ് നായകനാവുന്ന വാരിസിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാർത്തകളും പുറത്തു വന്നിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി