തമിഴില്‍ നിന്നൊരു ഭീകര ഐറ്റം, 350 കോടി ബജറ്റില്‍, 38 ഭാഷകളില്‍; 'കങ്കുവ' പറയാന്‍ പോകുന്നത്...

തമിഴ് സിനിമയുടെ നെക്‌സ്റ്റ് ലെവല്‍ ഐറ്റം, എന്ന് തന്നെ വിശേഷിപ്പിക്കാം സൂര്യ ചിത്രം ‘കങ്കുവ’യെ. ഇതുവരെ എത്തിയ ഓരോ അപ്‌ഡേറ്റും നല്‍കിയ ക്വാളിറ്റി ആണ് സിനിമാപ്രേമികള്‍ക്ക് ചിത്രം നല്‍കുന്ന പ്രതീക്ഷ. ഞെട്ടിപ്പിക്കുന്ന ഫ്രെയ്മുകളാലും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സുകളാലും സമ്പന്നമാണ് സിനിമയുടെതായി പുറത്തിറങ്ങിയ ടീസര്‍.

ഇന്ത്യന്‍ സിനിമയില്‍ ഇതൊരു മഹാ സംഭവമാകുമെന്ന് ടീസര്‍ ഉറപ്പു നല്‍കുന്നു. 51 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുള്ള ഹൈപ്പിനെ സാധൂകരിക്കുന്ന ചിത്രമായിരിക്കും എന്ന പ്രതീക്ഷയും ഉണര്‍ത്തുന്നുണ്ട്. നടന്‍ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണിത്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി സിനിമ ആയാണ് എത്താന്‍ ഒരുങ്ങുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

‘അനിമല്‍’ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്