സമയത്തേക്കാള്‍ ശക്തമായ വിധി.. ഇത് പുനര്‍ജന്മമോ ടൈം ട്രാവലോ? 'കങ്കുവ' പോസ്റ്റര്‍ വൈറല്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച് സൂര്യയുടെ ‘കങ്കുവ’ ചിത്രത്തിന്റെ പോസ്റ്റര്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ഫിക്ഷനാണ് എന്നാണ് സൂചന. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയതോടെ ടൈം ട്രാവല്‍ ആണോ അതോ പുനര്‍ജന്മമാണോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.

”സമയത്തേക്കാള്‍ ശക്തമായ വിധി. ഭൂതവും വര്‍ത്തമാനവും ഭാവിയും. എല്ലാത്തിലും മുഴങ്ങുന്നത് ഒരേ പേര്, കങ്കുവ” എന്ന ക്യാപ്ഷനോടെയാണ് സൂര്യ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലെ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ.വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ആദി നാരായണയാണ്. ദിഷ പഠാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്.

എന്ത് തന്നെയായാലും വരാനിരിക്കുന്നത് ഇന്ത്യന്‍ സിനിമ കാണാന്‍ പോവുന്ന വിസ്മയം തന്നെയാണ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങി പത്ത് ഭാഷകളില്‍ മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായക വേഷത്തില്‍ എത്തുക.

Latest Stories

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ