സൂര്യ, രജനി, അജിത്ത്, കമല്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല! ആ നേട്ടം നാലാം തവണയും ആവര്‍ത്തിച്ച് വിജയ്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ ദളപതി എന്ന വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസിനായി കോളിവുഡിന്‍റെ മൊത്തത്തിലുള്ള കാത്തിരിപ്പും അതിശയിപ്പിക്കുന്നതാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ വിജയ് ചിത്രം എന്ന പ്രത്യേകത വിളിച്ചോതുന്ന ചിത്രമാണ് വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തിയ ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം).

ഇപ്പോഴിതാ ഗോട്ടിലൂടെ ഓപണിംഗില്‍ വിജയ് സ്വന്തമാക്കിയ ഒരു നേട്ടം ശ്രദ്ധ നേടുകയാണ്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഗോട്ട്. ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നവർ ഏറെയാണ്. ചിത്രം പുറത്ത് വരുമ്പോൾ തമിഴ്നാട്ടിലെ കളക്ഷന്‍റെ കാര്യത്തിൽ വിജയ് സ്വന്തമാക്കിയ നേട്ടം ചെറുതൊന്നുമല്ല.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനം തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടുന്ന നാലാമത്തെ ചിത്രമാണ് ഗോട്ട്. ബാക്കി മൂന്ന് ചിത്രങ്ങളും വിജയ്‍യുടേത് തന്നെയാണ് എന്നതാണ് മറ്റൊരു കൌതുകം. സര്‍ക്കാര്‍, ബീസ്റ്റ്, ലിയോ എന്നിവയാണ് തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടിയ മറ്റ് ചിത്രങ്ങള്‍. 126.32 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ഗോട്ട് നേടിയ തുക.

വിജയ് യുടെ ആരാധകരെയും സംബന്ധിച്ച് പല കാരണങ്ങളാല്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഗോട്ടിന് ശേഷം ഒരു ചിത്രത്തില്‍ക്കൂടിയേ വിജയ് അഭിനയിക്കൂ എന്നതും ഈ ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്താന്‍ കാരണമായിരുന്നു. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായാണ് നായകനായി എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷൻ ചിത്രമാണിത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ