ഇതിനായിരുന്നോ കാത്തിരുന്നത്? നിരാശപ്പെടുത്തി 'കങ്കുവ', കാര്‍ത്തിയുടെ കാമിയോയും തുണച്ചില്ല! പ്രതികരിച്ച് പ്രേക്ഷകര്‍

ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പിലാണ് സൂര്യ ചിത്രം ‘കങ്കുവ’യ്ക്ക് ലഭിച്ചത്. എന്നാല്‍ ഈ ഹൈപ്പ് സൂര്യയെ തിയേറ്ററില്‍ തുണച്ചില്ല. ഫാന്‍സ് ഷോയ്ക്ക് പിന്നാലെ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്കും മേക്കിങ്ങിനും കൈയ്യടികള്‍ ലഭിക്കുമ്പോള്‍, ഒരു ഭാഗത്ത് കടുത്ത രീതിയില്‍ നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്.

കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്. സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ ദുരന്തത്തിന് മറ്റൊരു പേര് കങ്കുവ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇത് സൂര്യയുടെ രുദ്രതാണ്ഡവമാണ് എന്നാണ് എക്‌സില്‍ എത്തിയ ഒരു അഭിപ്രായം. സിനിമയിലെ നടന്‍ കാര്‍ത്തിയുടെ കാമിയോ റോളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ദിഷ പഠാനി, ബോബി ഡിയോള്‍ എന്നിവരുടെ അഭിനയവും പ്രശംസ നേടുന്നുണ്ട്. എന്നാല്‍ സ്ഥിരം ക്ലീഷേ കഥയാണെന്നും ശിവ സൂര്യയുടെ ഡെയ്റ്റ് കൊണ്ടുപോയി നശിപ്പിച്ചെന്നും അഭിപ്രായം.

No description available.

രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യയുടെ കഷ്ടപ്പാടിന് ഫലം ലഭിച്ചില്ലെന്നും അഭിപ്രായം ഉണ്ട്, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സിനിമ കാണണമെങ്കില്‍ ചെവിയില്‍ വയ്ക്കാന്‍ പഞ്ഞിയുമായി ചെല്ലണം, ഫുള്‍ അലറലാണ്, വെറുപ്പിക്കലാണ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്. അതേസമയം, പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുക്കിയതാണ് ചിത്രം. ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്.

മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു