സൂര്യക്കൊപ്പമുള്ള ആദ്യ സിനിമ മുടങ്ങി; ഇനി താരത്തിന്റെ നായികയായി മമിത, വെങ്കി അറ്റ്‌ലൂരി ചിത്രത്തിന് തുടക്കം

മമിത ഇനി സൂര്യയുടെ നായിക. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത നായികയാവുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വച്ച് നടന്നു. സൂര്യയുടെ 46-ാം ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി ആണ്. നേരത്തെ സൂര്യയെ നായകനാക്കി ബാല ഒരുക്കാനിരുന്ന ‘വണങ്കാന്‍’ എന്ന ചിത്രത്തില്‍ മമിതയെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സൂര്യ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെ മമിതയും പിന്മാറിയിരുന്നു. അരുണ്‍ വിജയ്‌യും റിധയുമാണ് ഈ സിനിമയില്‍ ഇവര്‍ക്ക് പകരം എത്തിയത്.

‘പ്രേമലു’ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിരവധി ചിത്രങ്ങളാണ് മമിതയുടെതായി ഒരുങ്ങുന്നത്. ‘റെബല്‍’ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം. ദളപതി വിജയ്‌യുടെ ‘ജനനായകന്‍’ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിത നായികയായി എത്തും.

പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ‘ഡ്യൂഡ്’ എന്ന ചിത്രമാണ് മമിതയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രോജക്ട്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീര്‍ത്തിശ്വരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ