ആരാധകരുടെ ചിന്നത്തല ഇനി സിനിമാനടൻ, അരങ്ങേറ്റം കുറിക്കാൻ സുരേഷ് റെയ്ന, പുതിയ ചിത്രം പ്രഖ്യാപിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സിഎസ്കെ ആരാധകരുടെ സ്വന്തം ചിന്നത്തലയുമായ സുരേഷ് റെയ്ന സിനിമയിലേക്ക്. അണിയറയിൽ ഒരുങ്ങുന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് റെയ്ന സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നത്. ക്രിക്കറ്റ് ആസ്പദമാക്കി എടുക്കുന്ന ചിത്രം ലോ​ഗൻ എന്ന സംവിധായകനാണ് ഒരുക്കുന്നത്. അതേസമയം ഇത് സുരേഷ് റെയ്നയുടെ ബയോപിക് ആകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. ചെന്നൈയിൽ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്.

ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ടി മുത്തുരാജ്- പ്രൊഡക്ഷൻ ഡിസൈനർ, സുപ്രീം സുന്ദർ- സ്റ്റണ്ട് കൊറിയോഗ്രാഫർ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.

ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിലാണ് സുരേഷ് റെയ്നയെ ഇപ്പോൾ ആരാധകർ കാണാറുളളത്. 2020ൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വിരമിച്ച അതേ സമയം തന്നെയാണ് റെയ്നയും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനായി കൂടുതൽ കാലവും കളിച്ച റെയ്ന ​ഇടയ്ക്ക് ​ഗുജറാത്ത് ലയൺസ് ടീമിന്റെയും താരമായിരുന്നു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി