'മമ്മൂക്കയോടൊപ്പം'; ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത് ആരാധകര്‍

നടി ഭാമയുടെ വിവാഹ വിരുന്നിനിടെ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ സുരേഷ് ഗോപി. “മമ്മൂക്കയോടൊപ്പം” എന്ന തലക്കെട്ടോടെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം സുരേഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. നിറചിരിയോടെയാണ് ഇരുവരും ചിത്രത്തിലുള്ളത്.

ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. രണ്ടു പേരെയും ഒറ്റ ഫ്രെയിമില്‍ ഒന്നിച്ച് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന “വരനെ ആവശ്യമുണ്ട്” പുതിയ ചിത്രം. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന “കാവല്‍” ആണ് താരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം.

താരസമ്പന്നമായിരുന്നു ഭാമയുടെ വിവാഹ റിസപ്ഷന്‍. മലയാളസിനിമയിലെ പ്രമുഖതാരങ്ങള്‍ എല്ലാം തന്നെ റിസപ്ഷനില്‍ എത്തിയിരുന്നു. ദിലീപ്, കാവ്യ മാധവന്‍, അനു സിത്താര, സലിം കുമാര്‍, രമേശ് പിഷാരടി, ജയസൂര്യ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. ജനുവരി 30ന് കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ